 
ആലുവ: എസ്.എൻ.ഡി.പി വൈദിക യോഗം ജില്ലാ പ്രവർത്തക സമിതി സംഗമം ആലുവ അദ്വൈതാശ്രമത്തിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്ര വൈദിക യോഗം വൈസ് പ്രസിഡന്റ് ടി.വി. ഷിബു ശാന്തി കുന്നത്തുനാട് അദ്ധ്യക്ഷനായി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.
ജനുവരി എട്ടിന് ജില്ലാ സംഗമവും ഗുരുദേവ വിരചിതമായ ഹോമ മന്ത്രത്തിന്റെ ശതാബ്ദി ആചാരണത്തിന്റെ ഭാഗമായി അദ്വൈതാശ്രമത്തിൽ 300 വൈദികർ പങ്കെടുക്കുന്ന വിശ്വശാന്തി യജ്ഞം നടത്തുവാനും തീരുമാനിച്ചു. ജില്ലാ കോ ഓഡിനേറ്റർ സൗമിത്രൻതന്ത്രി, കേന്ദ്ര വൈദിക യോഗം ജോയിന്റ് സെക്രട്ടറി വൈപ്പിൻ സനീഷ് ശാന്തി, കൗൺസിൽ അംഗങ്ങളായ സതീഷ് ശാന്തി കൊച്ചി, ജോഷി ശാന്തി കണയന്നൂർ, ബിബിൻരാജ് ശാന്തി പറവൂർ, ആലുവ വൈദികയോഗം പ്രസിഡന്റ് വിജയൻ ശാന്തി, സെക്രട്ടറി ശശാങ്കൻ ശാന്തി എന്നിവർ സംസാരിച്ചു.