stalin

നെടുമ്പാശേരി: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ച പ്രതിപാദിക്കുന്ന പുസ്തകം നൽകി ജില്ലാ പൊലീസ് മേധാവിയുടെ വരവേൽപ്പ്. 'ഇന്ത്യ @ 100: എൻ വിഷനിംഗ് ടുമാറോസ് എക്കണോമിക് പവർഹൗസ്' എന്ന പുസ്തകം നൽകി റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എം.കെ സ്റ്റാലിനെ സ്വീകരിച്ചത്. ഇന്ത്യയുടെ മുൻ ചീഫ് എക്കണോമിക് അഡ്വൈസർ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ എഴുതിയ ഈ പുസ്തകം രാജ്യത്തെ പ്രബല സാമ്പത്തിക ശക്തിയായി ഉയർത്താനുള്ള കൂട്ടായ ശ്രമത്തിന് പ്രചോദനമാകുന്നതാണ്.