
കാക്കനാട്: നെടുമ്പാശേരിയിൽ വിമാനമിറങ്ങി ആലുവ അത്താണിയിലേക്ക് ഓട്ടം വിളിച്ച കൊല്ലം ആർ.ടി. ഓഫീസിലെ അസി. വെഹിക്കിൾ ഇൻസ്പക്ടറെ കൂലിത്തർക്കത്തിനിടയിൽ പാതിവഴിയിൽ ഇറക്കിവിട്ട് കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മീറ്റർ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം നിരസിക്കുകയും 100 രൂപയുടെ ഓട്ടത്തിന് 180 രൂപ ചോദിച്ചതാണ് സംഭവത്തിന്റെ തുടക്കം. എറണാകുളം ആർ.ടി.ഓഫീസിൽ വാഹനത്തിന്റെ ഫോട്ടോ സഹിതം പരാതി കൊടുക്കുകയായിരുന്നു. ഹിയറിംഗിനിടയിൽ കുറ്റം സമ്മതിച്ച ഓട്ടോഡ്രൈവർക്ക് 1700 രൂപ പിഴ ചുമത്തുകയും തുടർന്ന് അധികൃതർ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.