stalin

നെടുമ്പാശേരി: കേരള സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിച്ചു. രാവിലെ 10.40ന് വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകനുമുണ്ടായിരുന്നു. പെരിയാറിനെക്കുറിച്ചുള്ള എൻട്രും തമിഴർ തലൈവർ എന്ന പുസ്തകം ജില്ലാ കളക്ടർ തമിഴ്നാട് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഡി.ഐ.ജി തോംസൺ ജോസ്, റൂറൽ എസ്.പി വൈഭവ് സക്സേന തുടങ്ങിയവരും ജില്ലാ കളക്ടർക്കൊപ്പമുണ്ടായിരുന്നു.