
കൊച്ചി: ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ഏർപ്പെടുത്തിയ അവാർഡ് വൻകിട വ്യവസായങ്ങളുടെ മേഖലയിൽ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡും(ഫാക്‌ട്), കോഴിക്കോട് പി.കെ സ്‌റ്റീലും പങ്കിട്ടു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. ഇടത്തരം ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ ആലപ്പുഴ വി.കെ.എൽ സീസണിംഗ് ജേതാക്കളായി. മിൽമ വയനാട് ഡയറി ഈ വിഭാഗത്തിൽ പ്രശസ്തി പത്രത്തിനർഹരായി. തൃശൂർ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് ചെറുകിട ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ പ്രശസ്തി പത്രം നേടി. സംസ്ഥാനതല ജഡ്ജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 78 അപേക്ഷകൾ വിലയിരുത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.