
മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ ജോലിയും കൂലിയും ഉറപ്പ് വരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി .രാജേന്ദ്രൻ നയിക്കുന്ന തെക്കൻ മേഖല പ്രക്ഷോഭ ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. ജാഥയുടെ എറണാകുളം ജില്ലയിലെ സമാപനമാണ് മൂവാറ്റുപുഴയിൽ നടന്നത്. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം ബാബു പോൾ അദ്ധ്യക്ഷത വഹിച്ചു. സി.പിമുരളി, അഡ്വ.ആർ.സജിലാൽ, വാഴൂർ സോമൻ എം .എൽ. എ, തുടങ്ങിയവർ സംസാരിച്ചു.