ആലുവ: റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച വൃദ്ധന് ഗുരുതര പരിക്ക്. കുട്ടമശേരി നൂർ മസ്ജിദിന് സമീപം കരക്കുന്നത്ത് വീട്ടിൽ സുബൈറി (65)നെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ കുട്ടമശേരി കവലയിലായിരുന്നു സംഭവം. പെരുമ്പാവൂർ ഭാഗത്തേക്ക് പോയ പിക്കപ്പ് വാനാണ് ഇടിച്ചത്. വാഹനം നിറുത്താതെ കടന്നുകളഞ്ഞു. അപകടത്തിന്റെ സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.