കാക്കനാട്: തൃക്കാക്കര നഗരസഭയിൽ സ്ഥിരം സമിതി യോഗത്തിൽ പങ്കെടുക്കാതിരുന്ന രണ്ട് കൗൺസിലർമാർക്ക് നാളെ അയോഗ്യതാ നോട്ടീസ് നൽകും. വാഴക്കാല ഈസ്റ്റ് കൗൺസിലറായ ഉഷ പ്രവീണിനും (എൽ.ഡി.എഫ്) മാമ്പള്ളിപറമ്പ് കൗൺസിലറായ രജനി ജീജനുമാണ് (യു.ഡി.എഫ്) നോട്ടീസ്. കൗൺസിൽ യോഗങ്ങളിലും സ്ഥിരംസമിതിയിലും പങ്കെടുക്കാൻ കഴിയാതിരുന്ന മുൻ നഗരസഭാദ്ധ്യക്ഷ കൂടിയായ യു.ഡി.എഫിലെ അജിതാ തങ്കപ്പന് അയോഗ്യതാ നോട്ടീസ് നൽകിയ സംഭവത്തിന് പുറമേയാണ് വീണ്ടും അയോഗ്യതാനോട്ടീസ്. ഇടതുമുന്നണിയിലെ ചില കൗൺസിലർമാർ തുടർച്ചയായി കമ്മിറ്റികളിൽ പങ്കെടുത്തിട്ടില്ലെന്നുള്ള ആരോപണവും യു.ഡി.എഫ് ഉന്നയിക്കുന്നു.