ksfe

അമ്പത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച്

കൊച്ചി: ചിട്ടി ഡോർ കളക്‌ഷൻ സംവിധാനം സുഗമവും സുതാര്യവുമാക്കുന്നതിന് കെ.എസ്.എഫ്.ഇ പുതിയ ഏജന്റ് ആപ്പ് അവതരിപ്പിച്ചു. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് അധിക സേവനം നൽകുന്നതിന് ഗോൾഡ് ഓവർഡ്രാഫ്‌റ്റ് പദ്ധതിയും അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം കെ.എസ്.എഫ്.ഇ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.വരദരാജൻ സ്മാർട്ട് ഗോൾഡ് ഓവർഡ്രാഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഏജന്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഉപകരണം ഏജന്റുമാരുടെ പ്രതിനിധിയായ ഇ.കെ.സുനിൽകുമാറിന് കൈമാറി. കെ.എസ്.എഫ്.ഇ എം.ഡി ഡോ. എസ്.കെ സനിൽ,പ്ലാനിംഗ് വിഭാഗം എ.ജി.എം ഷാജു ഫ്രാൻസിസ്,ഐ.ടി വിഭാഗം ഡി.ജി.എം, എ.ബി നിശ, ജനറൽ മാനേജർമാരായ എസ്. ശരത്ചന്ദ്രൻ, ശ്രീകുമാർ പി. തുടങ്ങിയവർ പങ്കെടുത്തു.