y
ഉദയംപേരൂർ മുച്ചൂർക്കാവ് ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.ബാബു എം.എൽ.എ സംസാരിക്കുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ എം.എൽ.എ ആസ്തി വികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച 5 ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. എം.എൽ.എ റോഡ്, അമ്പലപ്പടി ജംഗ്ഷൻ, മുച്ചൂർക്കാവ് ഭഗവതി ക്ഷേത്രം ജംഗ്ഷൻ, സൗത്ത് പറവൂർ ജംഗ്ഷൻ, എം.എൽ.എ റോഡ് സൗത്ത് പറവൂർ ജംഗ്ഷൻ, പൂത്തോട്ട ജങ്കാർ ജെട്ടി എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, ടി.വി. ഗോപിദാസ്, ജോൺ ജേക്കബ്, കമൽ ഗിപ്ര, സാജു പൊങ്ങലായിൽ, ജൂബൻ ജോൺ, എം.എൽ. സുരേഷ്, പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു.