കൊച്ചി: കുസാറ്റ് തിരഞ്ഞെടുപ്പിൽ കെ.എസ്‌.യു ഒറ്റയ്ക്ക് മത്സരിച്ചത് അപക്വമെന്ന് എം.എസ്.എഫ്. പതിനഞ്ച് സീറ്റുകളിൽ ഒന്നുപോലും നൽകാത്തത് പ്രതിഷേധാർഹമാണ്. തീരുമാനത്തിൽനിന്ന് കെ.എസ്‌.യു പിന്മാറണമെന്നും എം.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഒരു സ്ഥാനാ‌ർത്ഥി പോലുമില്ലാത്ത എം.എസ്.എഫിന് എങ്ങനെ സീറ്റ് നൽകാനാണെന്ന് കെ.എസ്.യു ചോദിക്കുന്നു. എം.എസ്.എഫിന്റെ സ്ഥാനാർത്ഥി നൽകിയ പത്രിക തള്ളിക്കളഞ്ഞ സാഹചര്യത്തിൽ സഖ്യമായി ചേർന്ന് മത്സരിക്കുന്നത് എങ്ങനെയാണെന്നും അടിസ്ഥാനരഹിതമായ ആരോപണത്തെ തള്ളുന്നുവെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എൻ. കൃഷ്ണലാൽ പറഞ്ഞു.