wonderla

കൊച്ചി: വണ്ടർല കൊച്ചിയിൽ ഈ മാസം 18 മുതൽ ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാവും. ഡിസംബർ 10 നും ജനുവരി അഞ്ചിനും ഇടയിൽ പാർക്ക് സന്ദർശിക്കുന്നതിന് ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക പാസ് ലഭ്യമാക്കും. പാസ് ലഭിക്കുന്നവർക്ക് പാർക്കിൽ മതിമറന്നാഘോഷിക്കാൻ പ്രത്യേകമായി സൗകര്യമൊരുക്കുന്നതിന് പ്രവേശന ടിക്കറ്റ് നിരക്കിലും ചില ഭക്ഷണങ്ങളുടെ വിലയിലും 30 ശതമാനം വീതം ഡിസ്കൗണ്ട് ഉണ്ടാകും. ഡിസംബർ 21 ന് ആരംഭിക്കുന്ന ക്രിസ്‌മസ് കാർണിവലിന്റെ ഭാഗമായി രസകരമായ ഗെയിമുകൾ, സ്റ്റേജ് ഷോകൾ എന്നിവയുണ്ടാവും. ഡിസംബർ 21 ന് സജ്ജമാകുന്ന "സാന്താ സ്ട്രീറ്റി"ൽ സാന്താ ക്ലോസിനെ സന്ദർശിക്കാമെന്ന് വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.