തൃപ്പൂണിത്തുറ: മണ്ഡലകാലത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തൃപ്പൂണിത്തുറ സർവമത സാഹോദര്യ ദേശവിളക്ക് നാളെ മാർക്കറ്റ് റോഡിനു സമീപമുള്ള പൊയ്ന്തറ കമ്യൂണിറ്റി ഹാളിൽ നടക്കും. പുലർച്ചെ 5.30ന് കാൽനാട്ടുകർമം, വൈകിട്ട് 5ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, 6.30ന് വടക്കേക്കോട്ട ശ്രീദുർഗ കാവടിച്ചിന്തിന്റെ ചിന്ത്പാട്ട്, 7.30ന് ദീപാരാധന, പ്രസാദഊട്ട്, 8.30ന് കുട്ടപ്പൻ ആശാനും സംഘവും അവതരിപ്പിക്കുന്ന ശാസ്താംപാട്ട്, 12ന് എതിരേൽപും താലവും.