
റാഞ്ചിയിലെ സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സർവീസിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾക്ക് 2025 ജനുവരി 28 വരെ അപേക്ഷിക്കാം. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, റൂറൽ മാനേജ്മെന്റ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ്, ജിയോ സ്പെഷ്യൽ ടെക്നോളജി സർട്ടിഫിക്കറ്റ് പ്രോഗ്രാം എന്നിവയ്ക്ക് 50 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. CAT /XAT /CMAT സ്കോർ ആവശ്യമാണ്. 2360 രൂപയാണ് അപേക്ഷ ഫീസ്. ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. www.xiss.ac.in.
കോർപ്പറേറ്റ് അഫയേഴ്സ് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം
കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോർപ്പറേറ്റ് അഫയേഴ്സ് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം നടത്തുന്നു. കോർപ്പറേറ്റ് അഫയേഴ്സിലാണ് പ്രോഗ്രാം. അഞ്ച് വർഷം പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രോഗ്രാം ഹൈബ്രിഡ് മോഡിലാണ് നടത്തുക. വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട കേസ് സ്റ്റഡിക്ക് ഊന്നൽ നൽകും. www.iica.nic.in/apm-ca/.
നീറ്റ് പി.ജി: രണ്ടാം റൗണ്ട് അലോട്ട്മെന്റ് ഫലം
നീറ്റ് പി.ജി കൗൺസിലിംഗ് രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : mcc.nic.in. അലോട്ട്മെന്റ് ലഭിച്ചവർ ഡിസംബർ 20 ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ ഹാജരായി പ്രവേശനം നേടണം.
എം.ഫാം മോപ് അപ് അലോട്ട്മെന്റ്
എം.ഫാം കോഴ്സിലേക്കുള്ള ഓൺലൈൻ മോപ്-അപ് അലോട്ട്മെന്റിന് www.cee.kerala.gov.inൽ 15ന് വൈകിട്ട് 5വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
ഫാർമസി,പാരാമെഡിക്കൽ അലോട്ട്മെന്റ്
പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ. അലോട്ട്മെന്റ് ലഭിച്ചവർ 16 നകം ഫീസടച്ച് 17 നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജുകളിൽ പ്രവേശനം നേടണം. അല്ലാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. വിവരങ്ങൾക്ക് 0471 2560362, 363, 364.
പി.ജി മെഡിക്കൽ അലോട്ട്മെന്റ്
സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം ആർ.സി.സി എന്നിവിടങ്ങളിൽ പി.ജി മെഡിക്കൽ രണ്ടാം ഘട്ട അലോട്ട്മെന്റിന് ഓപ്ഷൻ കൺഫർമേഷൻ/രജിസ്ട്രേഷൻ/ ഡിലീഷൻ/റീഅറേഞ്ചമെന്റ് നടത്താൻ 17ന് രാവിലെ 11വരെ www.cee.kerala.gov.in ൽ അവസരം. ഹെൽപ് ലൈൻ : 0471 2525300
ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം
സർക്കാർ, സ്വകാര്യ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള പ്രവേശനത്തിന് 16ന് വൈകിട്ട് 5നകം അപേക്ഷിക്കാം. വിവരങ്ങൾക്ക് www.cee.kerala.gov.in.