ആലുവ: മുപ്പത്തടം സഹകരണ ബാങ്ക് നിർമ്മിച്ച സഹകരണ മന്ദിരം ഉദ്ഘാടനം ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിക്കും. ജില്ലയിലെ സി.പി.എം, സി.പി.ഐ നേതാക്കന്മാരെ വരെ വിവിധ പദ്ധതികളുടെ ഉദ്ഘാടകരാക്കിയിട്ടും സ്ഥലം എം.പിയായ ഹൈബി ഈഡനെ ക്ഷണിക്കാത്ത സാഹചര്യത്തിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുന്നതെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ കെ.എസ്. നന്മദാസ്, എം.പി. ജലീൽ എന്നിവർ അറിയിച്ചു. ഇന്ന് വൈകിട്ട് നാലിനാണ് പഞ്ചായത്ത് കവലയിൽ നിർമ്മിച്ചിട്ടുള്ള സഹകരണ മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.