
കൊച്ചി: ആഗോള ഉന്നത വിദ്യാഭ്യാസ അനലിസ്റ്റായ ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് (സുസ്ഥിരത) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ലോകത്തിലെ മികച്ച 1000 സർവകലാശാലകളുടെ പട്ടികയിൽ ഇടം പിടിച്ചു. ആഗോള തലത്തിൽ 971-980 ബാൻഡിൽ ഇടം നേടിയ കുസാറ്റ് ഏഷ്യയിൽ 299-ാം റാങ്കും ദക്ഷിണേഷ്യയിൽ 53-ാം റാങ്കും ഇന്ത്യയിൽ 38-ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും നേടി. നിരവധി ഉപവിഭാഗങ്ങളിലും കുസാറ്റ് മികച്ച റാങ്കുകൾ നേടി. പരിസ്ഥിതി ആഘാത വിഭാഗത്തിൽ ലോകത്ത് 609-ാം സ്ഥാനവും ഭരണ വിഭാഗത്തിൽ ലോകത്ത് 576-ാം സ്ഥാനവുമാണ്.