
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഫിനാൻസ് ഓഫീസറായി പി.ജി. ഗിരീഷ്കുമാർ ചുമതലയേറ്റു. 15 വർഷത്തെ അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ടിംഗ്, ഫിനാൻസ് പരിചയമുള്ള ഗിരീഷ്കുമാർ 2021 മുതൽ ചെന്നൈയിലെ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ (ഫിനാൻസ്) ആയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ ഫെല്ലോ മെമ്പറുമാണ്. പാലക്കാട് ബി.എസ്.എൻ.എല്ലിൽ അക്കൗണ്ട്സ് ഓഫീസർ, ചീഫ് അക്കൗണ്ട്സ് ഓഫീസർ, ഇന്റേണൽ ഫിനാൻസ് അഡ്വൈസർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. തൃശൂർ അവണൂർ സ്വദേശിയാണ് ഗിരീഷ്കുമാർ. ഭാര്യ: രമ്യ ഗിരീഷ്, മകൻ പി.ജി. അഷ്ടപദി.