ആലുവ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള കാഷ്യു പ്രോസസേർസ് അസോസിയേഷൻ (കെ.സി.പി.എ) പ്രതിഷേധിച്ചു. കടുത്ത പ്രതിസന്ധി നേരിടുന്ന കശുവണ്ടി വ്യവസായത്തെ വൈദ്യുതി നിരക്ക് വർദ്ധനവ് കൂടുതൽ ദുരിതത്തിലാക്കുമെന്ന് അസോസിയേഷൻ ആരോപിച്ചു. ഇറക്കുമതി കശുവണ്ടിയുടെ ലഭ്യതക്കുറവും രൂപയുടെ മൂല്യത്തകർച്ചയും അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുകയാണ്. ഇതിനിടയിലാണ് വൈദ്യുതി ചാർജ് വർദ്ധനവ്. യോഗത്തിൽ പ്രസിഡന്റ് അസീസ് പെരുമ്പിള്ളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു.