കൊച്ചി: സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 20 വരെ നടത്തുന്ന ഭാരതീയ ഭാഷാഉത്സവം കുസാറ്റിൽ ആരംഭിച്ചു.

വിദ്യാർത്ഥികൾക്കായി പ്രാദേശിക ഭാഷകളിൽ രചനാമത്സരങ്ങളും ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. ജനുവരി ആറിന് കുസാറ്റിൽ ബഹുഭാഷാ കോൺക്ലേവ് സംഘടിപ്പിക്കും. സമ്മേളനത്തിൽ 30ഓളം മാതൃഭാഷകളിലായി

രചന, സാംസ്‌കാരിക പരിപാടികൾ, എക്‌സിബിഷനുകൾ, മത്സരങ്ങൾ എന്നിവ നടക്കും.

സംഘാടകസമിതി അംഗങ്ങളായ രജിസ്ട്രാർ ഡോ. എ.യു. അരുൺ മലയാളത്തിലും ഡോ. സരിത ജി. ഭട്ട് കൊങ്കിണിയിലും ഡോ. ഡി. മാവൂത്ത് തമിഴിലും സംസാരിച്ചു. സമിതി കൺവീനർ ഡോ.എ.കെ. ബിന്ദു, ജോയിന്റ് കൺവീനർ ഡോ. എ.എ. നിമ്മി, ഐ.ക്യൂ.എ.സി ഡയറക്ടർ ഡോ. സാം തോമസ്, പരീക്ഷാ കൺട്രോളർ ഡോ. എൻ. മനോജ്, ഫിനാൻസ് ഓഫീസർ പി.ജി. ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു,