
അങ്കമാലി: നഗരസഭയിലെ സെന്റ്. ജോസഫ് ഹൈസ്കൂളിൽ റോജി എം. ജോൺ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എം.എൽ.എ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ. ലൂക്കോസ് കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജെവിമോൾ ജോസ്, എ.ഇ.ഒ സീനാപോൾ, സഹവികാരി ജെൻസ് പാലച്ചുവട്ടിൽ, വാർഡ് കൗൺസിലർ ലിസി പോളി, റിൻസൺ പാറേക്കാട്ടിൽ, ഷാന്റു പടയാട്ടിൽ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, റെജി കെ.ടി, ഷൈജി ജോണി, ആരോൺ പി. മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. ലയൺസ് ക്ലബ്ബ് അങ്കമാലി എയർസിറ്റി പ്രസിഡന്റ് സിറിൾ ശ്രീധർ  ഒരു ലക്ഷം രൂപയുടെ പാചക ഉപകരണങ്ങൾ കൈമാറി.