p-rajeeve
ലിറ്റിൽ ഫ്ളവർ നേത്രചികിത്സാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്ര ജൂബിലി ലോഗോ ആലേഖനം ചെയ്ത് തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനകർമ്മം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു

അങ്കമാലി: ലിറ്റിൽ ഫ്ളവർ നേത്രചികിത്സ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിജൂബിലി ലോഗോ ആലേഖനം ചെയ്ത് തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനകർമ്മം മന്ത്രി പി.രാജീവ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. തോമസ് വൈക്കത്തുപറമ്പിലിന് കൈമാറി നിർവഹിച്ചു. അസി. ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, ഗ്ലോക്കോമ വിഭാഗം മേധാവി ഡോ. കെ. ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയെ സമ്പൂർണ തിമിര വിമുക്തമാക്കാനുള്ള പദ്ധതി ദൃഷ്ടി 2024-25ന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു