 
വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം നാളെ ഉച്ചക്ക് 11.30ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തുംമുൻമന്ത്രി എസ്. ശർമ്മ മുഖ്യാതിഥിയാകും.
2020ൽ അന്നത്തെ എം.എൽ.എ എസ്. ശർമ്മയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അനുവദിച്ച 99 ലക്ഷം രൂപയും തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻഫണ്ട്, തനത്ഫണ്ട് എന്നിവയിൽ നിന്നുള്ള 60 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ സ്വാഗതവും സെക്രട്ടറി ലോറൻസ് അന്റോണിയ അൽമേഡ നന്ദിയും പറയും. ഉപഹാരസമർപ്പണം വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് നിർവഹിക്കും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ.ജി. ഡോണോ, എം.ബി. ഷൈനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. നിബിൻ, രമണി അജയൻ, അസീന അബ്ദുൾ സലാം, നീതു ബിനോദ്, മിനി രാജു, എക്‌സിക്യുട്ടീവ് എൻജിനിയർ ബിന്ദു വേലായുധൻ, തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ കെ.ജെ.ജോയി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സക്കറിയാസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
നിർമ്മാണ ചെലവ്
2.17 കോടി രൂപ
5459 ചതുരശ്ര അടി
2 നിലകൾ
ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, വനിത ശിശുവികസന ഓഫീസ് എന്നിവയും പുതിയ ഓഫീസിലേക്ക് മാറ്റും ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട മറ്റ് സർക്കാർ ഓഫീസുകൾ നിലവിലെ കെട്ടിടത്തിൽ തുടരും ഇതോടെ ബ്ലോക്കുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ ഓഫീസുകളും ഒരു വളപ്പിലാകും രജിസ്‌ട്രേഷൻ ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയവയും സ്ഥിതിചെയ്യുന്നത് ഈ വളപ്പുമായി ബന്ധപ്പെട്ടുതന്നെ