വൈപ്പിൻ: കോട്ടയത്ത് നടന്ന കേരള ഫോട്ടൊഗ്രഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച ഫോട്ടൊഗ്രഫർ ജയപ്രകാശ് കോമത്തിന് ആദരാഞ്ജലി അർപ്പിച്ച് സമീപം ഗോശ്രീ കവലയിലെ എസ്.എൻ. ഓഡിറ്റോറിയത്തിൽ അദ്ദേഹം പകർത്തിയ ഫോട്ടോകളുടെ പ്രദർശനം നടത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അന്ത്യോപചാരം അർപ്പിക്കാൻ എത്തി. അനുശോചന യോഗത്തിൽ എം.പി. അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. പി.കെ. ബാബു, കെ.ഡി. ദിലീപ്കുമാർ, സുഷമൻ കടവിൽ, ഡോളർമാൻ കോമത്ത് എന്നിവർ സംസാരിച്ചു.