വൈപ്പിൻ: നവീകരിച്ച കിഴക്കേ അപ്പങ്ങാട് - ഭയ്യക്കര റോഡ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടന്ന റോഡിനാണ് ശാപമോക്ഷമായത്. എം.എൽ. എ യുടെ മണ്ഡലം ആസ്തി വികസനഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിൽഡ റിബേരോ, പഞ്ചായത്ത് അംഗങ്ങളായ ആന്റണി നെൽസൺ, പ്രഷീല സാബു, ആഷ പൗലോസ് എന്നിവർ സംസാരിച്ചു.