 
പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിന്റെ അറുപതാം വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. വടക്കേക്കര ഹിന്ദുമത ധർമ്മപരിപാലന സഭയുടെ കീഴിൽ 1964ലാണ് കോളേജ് ആരംഭിച്ചത്. പരമ്പരാഗത വ്യാവസായത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരായ അനേകായിരങ്ങളെ അറിവിലേക്കും തൊഴിലിലേക്കും കൈപിടിച്ച് നടത്തിയ എസ്.എൻ.എം കോളേജ് തീരദേശ മേഖലയായ മാല്യങ്കരയുടെ വികസനത്തിനും നിർണായക പങ്കുവഹിച്ചു. വാർഷികാഘോഷങ്ങൾ നാളെ ഉച്ചക്ക് ഒന്നരക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ അദ്ധ്യക്ഷനാകും. സെക്രട്ടറി കെ.എസ്. ബാലസുബ്രഹ്മണ്യം മുഖ്യപ്രഭാഷണവും പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത ആമുഖപ്രഭാഷണവും നടത്തും. എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എ.എസ്. സുമേഷ്, പരിക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് എന്നിവർ മുഖ്യാതിഥികളാകും. കോളേജ് മാനേജർ ഡി. മധു, രശ്മി അനിൽകുമാർ, പി.എം. ആന്റണി, എം.എസ്. വേണുഗോപാൽ, ജെയ്സൺ കൊടിയൻ, ഡോ. പി. നീന, ശ്രുതി തടയിൽ മിത്തൽ, ബി. ബിൻഷ എന്നിവർ സംസാരിക്കും. തുടർന്ന് പൂർവവിദ്യാർത്ഥി സംഗമം, കലാപരിപാടികൾ, കാവ്യാഞ്ജലി, സംഗീതമേള എന്നിവ നടക്കും.
-------------------------------------------
2024ൽ നാക്ക് റീ അക്രഡിറ്റേഷനിൽ എ ഗ്രേഡ്.
2023 മുതൽ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ.
------------------------------------------
വിദ്യാർത്ഥികൾ 1472
അദ്ധ്യാപകർ - 89
യു.ജി കോഴ്സുകൾ - 14
പി.ജി കോഴ്സുകൾ - 8
പി.എച്ച്.ഡി കോഴ്സുകൾ - 2
-----------------------------------------
നേട്ടം.
എല്ലാവർഷവും റാങ്ക് ജേതാക്കൾ.
കലാകായിക മത്സരങ്ങളിൽ ഉന്നത വിജയങ്ങൾ.
വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾ.
-------------------------------------------------
ശ്രീനാരായണ പഠനഗവേഷണ കേന്ദ്രം.
നാഷണൽ സർവീസ് സ്കീം.
നാഷണൽ കേഡറ്റ് കോർപ്സ്
-----------------------------------------------------------