
കൊച്ചി: തന്നെ ആക്രമിച്ച കേസിന്റെ അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന യുവനടിയുടെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്, വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്ന് അതിജീവിത അറിയിച്ചത്.
അതേസമയം, പ്രതിയായ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന് പ്രസ്താവിച്ച മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്‌ക്ക് കോടതി നോട്ടീസയച്ചു. ശ്രീലേഖയ്ക്കെതിരെ അതിജീവിത സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണിത്. അടച്ചിട്ട കോടതിയിൽ കഴിഞ്ഞദിവസം അന്തിമവാദം ആരംഭിച്ചിരുന്നു.