തൃപ്പൂണിത്തുറ: അമേരിക്കൻ ഡേ - നൈറ്റ് എൽ.എൽ.സി സംഘടിപ്പിക്കുന്ന കാഴ്ചപരിമിതർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുമുള്ള ധനസഹായവും കുട്ടികൾക്ക് പഠനോപകരണ വിതരണവും നാളെ വൈകിട്ട് 3ന് ലായം കൂത്തമ്പലത്തിൽ നടക്കും. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ, തിരക്കഥാകൃത്ത് രാജേഷ് വർമ്മ, ഗാനരചയിതാവ് അജീഷ് ദാസൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് പ്രവീൺ ഹരിശ്രീ, കവയിത്രി വിജില ചിറപ്പാട്ട്, ആർക്കിടെക്ട് പദ്മകുമാർ, ഹേമ പദ്മകുമാർ, ഡോ. രശ്മി എന്നിവരെ ചടങ്ങിൽ ആദരിക്കും. കേരളത്തിൽ നിരവധി സാമൂഹ്യ സുരക്ഷാ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് സി.ഇ.ഒ കെ.എൻ. പ്രജീവ് പറഞ്ഞു.