പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രം മഹോത്സവ കൂപ്പൺ ഉദ്ഘാടനം നാളെ വൈകിട്ട് ആറരക്ക് മുനമ്പം ഡിവൈ.എസ്.പി പി.എസ്. ജയകൃഷ്ണൻ നിർവഹിക്കും. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സജി നമ്പിയത്ത് അദ്ധ്യക്ഷനാകും. ജനുവരി 24 മഹോത്സവത്തിന് കൊടിയേറി ഫെബ്രുവരി രണ്ടിന് ആറാട്ടോടെ സമാപിക്കും.