കൊച്ചി: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) സ്ഥാപകദിനവും പൊതുസമ്മേളനവും ഇന്ന് രാവിലെ 9.30ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. രാവിലെ 10ന് ജില്ലാ വൈസ് പ്രസി‌‌ഡന്റ് ജോസ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്യും. ദേവൻകുളങ്ങര യൂണിറ്റ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടപ്പൻ നിർവഹിക്കും.