കൊച്ചി: പച്ചാളം പൊതുശ്മശാനമായ ശാന്തികവാടത്തിന്റെ പോരായ്മകൾ പരിഹരിക്കണമെന്ന് ജില്ലാ റെസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു. ശ്മശാനത്തിൽ നിലവിലുള്ള മൂന്ന് ചിതകളിൽ ഒന്ന് പൂർണമായും പ്രവർത്തനരഹിതമാണ്. മറ്റു രണ്ട് ചിതകൾക്ക് ഭാഗികമായി കേടുപാടുകളുമുണ്ട്. പുകക്കുഴലുകൾ ദ്രവിച്ച് ലീക്ക് വന്ന സ്ഥിതിയാണ്. ടോയ്ലെറ്റുകളുടെ സ്ഥിതിയും ശോചനീയമാണ്. പ്ലംബിംഗും തകർന്നു.
ശ്മശാനത്തിന്റെ പോരായ്മകൾ പരിഹരിക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഫിലോമിന മോഹൻദാസ്, സെക്രട്ടറി ജോൺ ആനന്ദ് എന്നിവർ ആവശ്യപ്പെട്ടു.