ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ ഉദ്ഘാടനം മേൽശാന്തിമാരായ ടി.എസ്. മനോജ്കുമാർ എമ്പ്രാന്തിരി, ടി. പി. അച്യുതൻ, പ്രസന്നകുമാർ, ഇ. ഡി. സംഗമേശ്വരൻ, പി.എൻ. ശ്രീജിത്ത് എന്നിവർ ചേർന്ന് നവരാത്രി മണ്ഡപത്തിൽ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ദേവസ്വംഅസി. കമ്മീഷണർ ബിജു ആർ. പിള്ള
മാനേജർ രഞ്ജിനി രാധാക്യ ഷ്ണൻ, ചോറ്റാനിക്കര അക്കോമഡേഷൻ മാനേജർ ഇ.കെ. അജയകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി തമ്പി തിലകൻ, ദേവസ്വം ജീവനക്കാർ, സമിതിഅംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തൃക്കാർത്തിക ദിവസമായ ഇന്ന് വൈകിട്ട് 3ന് കാഴ്ചശീവേലി, ചോറ്റാനിക്കര മുരളീധരമാരാരും സംഘവും അവതരിപ്പിക്കുന്ന മേളം, ദീപാരാധനയ്ക്കുശേഷം രാത്രി 8.30ന് 51 കുത്തുവിളക്കിന്റെ അകമ്പടിയോടെ തൃക്കാർത്തിക വിളക്ക്, ചോറ്റാനിക്കര വിജയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, നവരാത്രി മണ്ഡപത്തിൽ വിവിധ കലാപരിപാടികൾ. ഉച്ചയ്ക്ക് തൃക്കാർത്തിക സദ്യ.