മൂവാറ്റുപുഴ: സി.പി.എം ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി സൗത്ത് മാറാടിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി, ആസ്കോ ഡയഗ്നോസ്‌റ്റിക് സെന്റർ, കെ.കെ.എം.എസ്.ആർ.എ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
എറണാകുളം ലിസ്സി ആശുപത്രി കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. സി.പി. എം മാറാടി ലോക്കൽ സെക്രട്ടറി എം.എൻ. മുരളി അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.ആർ. മുരളീധരൻ, പി. എം. ഇസ്മയിൽ, എം.പി. ഉദയൻ എന്നിവർ ആതുര സേവന രംഗത്ത് മികച്ച സേവനം നടത്തിയവരെ ഉപഹാരം നൽകി ആദരിച്ചു. കനിവ് മൂവാറ്റുപുഴ ഏരിയ ചെയർമാൻ എം .എ .സഹീർ, സെക്രട്ടറി എം .ആർ .പ്രഭാകരൻ, ട്രഷറർ വി .കെ .ഉമ്മർ,ഡോ. ആഗ്നസ് മാത്യു, കനിവ് മാറാടി മേഖല സെക്രട്ടറി കെ .എസ് .മുരളി തുടങ്ങിയവർ സംസാരിച്ചു. സൗജന്യ രക്ത പരിശോധനയും സൗജന്യ മരുന്ന് വിതരണവുമുണ്ടായി.