വൈ​റ്റില: സി.പി.എം തൃക്കാക്കര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പൊന്നുരുന്നി സെന്റ് റീത്താസ് ഹൈസ്‌കൂളിൽ 15ന് രാവിലെ 9 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ജനറൽ മെഡിസിൻ, കാർഡിയോളജി, ഒഫ്താൽമോളജി, പൾമോണളജി, ഇ.എൻ.ടി തുടങ്ങി വിവിധ വിഭാഗങ്ങൾ ക്യാമ്പിലുണ്ടാകും. ഡോ. ജോ ജോസഫ് രോഗികളെ പരിശോധിക്കും. പങ്കെടുക്കേണ്ടവർ 14ന് മുമ്പ് രജിസ്​റ്റർ ചെയ്യണം. ഫോൺ: 9846155465.