
കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറി പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകം വ്യാഖ്യാനം വത്തിക്കാനിൽ മാർപാപ്പയ്ക്ക് സമർപ്പിച്ചു. പുസ്തകത്തിന്റെ രചയിതാവും അന്താരാഷ്ട്ര ശ്രീനാരായണ പഠനകേന്ദ്രം മുൻ ഡയറക്ടറുമായ ഡോ. എം. ആർ യശോധരനാണ് മാർപാപ്പയ്ക്ക് പുസ്തകം സമ്മാനിക്കുകയും പുസ്തകത്തെപ്പറ്റി വിശദീകരിക്കുകയും ചെയ്തത്. പുസ്തകം വളരെ മനോഹരമായിരിക്കുന്നുവെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു. 
ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പമാണ് അവിടെ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡോ. എം. ആർ. യശോധരൻ വത്തിക്കാൻ സന്ദർശിച്ചത്. കാലടി എസ്. എൻ. ഡി. പി ലൈബ്രറി പ്രസിദ്ധീകരിച്ച പതിനൊന്നാമത് പുസ്തകമാണ് ആത്മോപദേശ ശതകവ്യഖ്യാനം. പുസ്തകത്തിന്റെ കവർപേജ് ഡിസൈൻ ചെയ്തത് ടി.ജി സന്തോഷ് കുമാറും കൈയ്യെഴുത്തുകൾ നിർവഹിച്ചത് ലൈബ്രറി വൈസ് പ്രസിഡന്റ് ജയ പ്രകാശുമാണ്.