
കൊച്ചി: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച എറണാകുളം മാർക്കറ്റ് നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാർക്കറ്റ് തുറക്കുന്നതോടെ മൊത്തവ്യാപാരികൾക്കും ചെറുകിട വ്യാപാരികൾക്കും കൊച്ചിയുടെ സാമ്പത്തിക മേഖലയ്ക്കും വലിയ ഉണർവായിരിക്കും സമ്മാനിക്കുക. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ.എം. അനിൽകുമാർ എന്നിവരുടെ ഇടപെടൽ മാർക്കറ്റ് നവീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മാർക്കറ്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.ജെ. ജോർജ് പറഞ്ഞു.
എല്ലാത്തരത്തിലും എറെ സൗകര്യമായ രീതിയിലാണ് മാർക്കറ്റ് പുനർനിർമ്മിച്ചിരിക്കുന്നതെന്ന് മാർക്കറ്റ് സ്റ്റാൾ ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ജനറൽ സെക്രട്ടറി എൻ.എച്ച്. ഷെമീദ്, ട്രഷറർ കെ.പി. ബിനു, വൈസ് പ്രസിഡന്റ് ടി.എച്ച്. നാസർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.