kl
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ ഐക്കരനാട് പഞ്ചായത്ത് ട്രോഫി ഏറ്റുവാങ്ങുന്നു

കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. പി.വി. ശ്രീനിജിൻ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. ഒന്നും രണ്ടും സ്ഥാനങ്ങൾ യഥാക്രമം ഐക്കരനാട്, പുത്തൻകുരിശ് പഞ്ചായത്തുകൾ നേടി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. വർഗീസ്, സോണിയ മുരുകേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ ടി.ആർ. വിശ്വപ്പൻ, രാജമ്മ രാജൻ, അംഗങ്ങളായ ഷൈജ റെജി, ബേബി വർഗീസ്, പി.എസ്. രാഖി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജ്യോതികുമാർ,​ ജോയിന്റ് ബി.ഡി.ഒ ജിത എം. നായർ എന്നിവർ സംബന്ധിച്ചു.