കാക്കനാട്: തൃക്കാക്കര നഗരസഭയുടെ കേരളോത്സവം ഉദ്ഘാടന ചടങ്ങിൽ സി.പി.ഐ പ്രതിനിധിയെ ഒഴിവാക്കിയതിൽ സി.പി.ഐ തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം നിലപാടുകൾ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സി.പി.ഐ തൃക്കാക്കര ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.ടി. രാജേന്ദ്രനും തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി ആന്റണി പരവരയും പറഞ്ഞു.