പറവൂർ: ആലുവ തന്ത്രവിദ്യാപീഠം മുഖ്യാചാര്യൻ കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യശ്രേഷ്ഠ പുരസ്കാരം ലഭിച്ച കെ.കെ. അനിരുദ്ധൻ തന്ത്രിക്ക് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ നാളെ പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ ഗുരുവന്ദനം ആദരവ് നൽകും. രാവിലെ 11ന് താന്ത്രിക ജ്യോതിഷ സെമിനാർ കേരള ജ്യോതിഷ മണ്ഡലം ജനറൽ സെക്രട്ടറി എസ്. ശ്രേയസ് ഉദ്ഘാടനം ചെയ്യും. എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷനാകും. വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, ചെങ്ങോത്ത് ശ്രീനിവാസൻ പോറ്റി, അത്തിമറ്റം പ്രദീപ് നമ്പൂതിരി,സൗമിത്രൻ തന്ത്രി, ടി.കെ. ഉണ്ണിക്കൃഷ്ണൻ ശാന്തി എന്നിവർ സംസാരിക്കും. ഉച്ചക്ക് രണ്ടിന് ഗുരുവന്ദനം നൃത്താവിഷ്കാരം, തുടർന്ന് സോപാനഗീതാഞ്ജലി. വൈകിട്ട് മൂന്നിന് സ്വീകരണ ഘോഷയാത്ര. നാലിന് അനുമോദന സമ്മേളനം സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ഭാഗവതോത്തം അഡ്വ. ടി.ആർ. രാമനാഥൻ അദ്ധ്യക്ഷനാകും. കെ. ഗോപാലകൃഷ്ണൻ കുഞ്ഞി അനുസ്മരണവും സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും ആർ.വി. ബാബു പരിചയപ്പെടുത്തലും നടത്തും. കുമ്മനം രാജശേഖരൻ, ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, വിജിതമ്പി, അക്കീരമൺ കാളിസാദ ഭട്ടതിരിപ്പാട്, കെ.എൻ. ബാൽ, പബീന ശശിധരൻ, ആമേട വാസുദേവൻ നമ്പൂതിരിപ്പാട്, പി.എൻ. മഹേഷ് നമ്പൂതിരി, വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, എം.സി. സാബു ശാന്തി, പ്രകാശൻ തുണ്ടത്തുംകടവ് എന്നിവർ സംസാരിക്കും. കെ.കെ. അനിരുദ്ധൻ തന്ത്രി മറുപടി പ്രസംഗം നടത്തും.