ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ വ്യാപാരികളെ ഭീതിയിലാക്കി മോഷ്ടാക്കളുടെ വിള​യാട്ടം. മാസങ്ങൾക്കുമുമ്പ് ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള പൂജാ സ്റ്റോഴ്സി​ലും പൊലീസ് സ്റ്റേഷന് സമീപമുള്ള മറ്റൊരു കടയിലും ഇന്നലെ മോഷണം നടന്നു. രണ്ട് കടകളിൽ നിന്നുമായി 25000ലേറെ രൂപ നഷ്ടപ്പെട്ടു. രണ്ടു മോഷണങ്ങളും നടന്നത് ഉച്ചയ്ക്ക് 12നും രണ്ടുമണിക്കും ഇടയിലാണ്. വ്യാപാരികൾ ഭക്ഷണം കഴിക്കുന്നതിനായി ഷട്ടർ പകുതിതാഴ്ത്തിപ്പോകുന്ന സമയത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ച് പണം കവരുന്നത്.

വിവിധ ഇടങ്ങളിൽ മോഷണം പതിവായിട്ടും പൊലീസ് നിഷ്ക്രിയമാണെന്നാണ് ആരോപണം. ഒരു മാസത്തിനിടയിലാണ് പൊലീസ് സ്റ്റേഷന്റെ സമീപത്ത് രണ്ട് കടകളിൽ മോഷണം നടന്നത്. ദേവസ്വം മുൻജീവനക്കാരനായ രാജുവിന്റെ രണ്ടു പവന്റെ മാല കഴിഞ്ഞ നവരാത്രിക്ക് ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നിരുന്നു.

മൂന്നുമാസംമുമ്പ് ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിക്കാൻ ശ്രമിച്ച മോഷ്ടാവിനെ പിടികൂടിയത് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരായി​രുന്നു. ഇവി​ടെയുള്ള സി​.സി​ ടി​വി​ ക്യാമറകളും നോക്കുകുത്തി​കളായി​.