പെരുമ്പാവൂർ: ആവശ്യ മരുന്നുകളുടെ വില വർദ്ധന തടയണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജെ. അജിത്ത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി നിയാസ് കെ. നാസർ, ടി.വി. നവജി, കെ.പി. സണ്ണി, പി.കെ. റെജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. റോയി (പ്രസിഡന്റ്), പി.കെ. റെജി (സെക്രട്ടറി), കെ.എസ്. സുബിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.