പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല ശാലേം വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിലെ വി.എച്ച്.എസ്.എസ് വിഭാഗം ആരംഭിച്ചതിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്ങോല മാർ ബഹനാം സഹദാ വലിയപള്ളി സഹവികാരി ഏലിയാസ് താണിമോളത്ത് അദ്ധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ,സ്ക്കൂൾ മാനേജർ ജെയിംസ് കുര്യൻ, ജനറൽ കൺവീനർ സാബു പോൾ, കമാൻഡർ പൗലോസ് തേപ്പാല, പഞ്ചായത്ത് അംഗങ്ങളായ ഷിജി എൽസൺ, കെ.ഇ. കുഞ്ഞുമുഹമ്മദ്, പള്ളി ട്രസ്റ്റിമാരായ അനീഷ് ജേക്കബ്, കെ.പി. കുര്യാക്കോസ്, പി.ടി.എ. പ്രസിഡന്റ് സുഭാഷ് ബാബു, പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് മാത്യു, ഹെഡ്മിസ്ട്രസ് പ്രീത മാത്യു എന്നിവർ സംസാരിച്ചു. ജില്ല, സംസ്ഥാന കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾ, കായിക അദ്ധ്യാപകൻ ജിജോ ജെയിംസ് എന്നിവരെ ഇറാം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പൗലോസ് തേപ്പാല ആദരിച്ചു.