
കൊച്ചി: ലോകമാതാ അഹല്യാബായി ഹോൾക്കറുടെ ത്രിശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 15ന് രാജേന്ദ്രമൈതാനിയിൽ സാംസ്കാരിക സമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ഡോ. വന്ദന മേനോൻ അദ്ധ്യക്ഷത വഹിക്കും. ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്ര വൈകിട്ട് 3.30ന് എറണാകുളം ശിവക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിക്കും. എറണാകുളം പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ആഘോഷ സമിതി വർക്കിംഗ് പ്രസിഡന്റ് ജെ.ആർ. കുമാർ, വൈസ് പ്രസിഡന്റ് പ്രസന്ന ബാഹുലേയൻ, രക്ഷാധികാരി ആർ. അർച്ചന, ജനറൽ കൺവീനർ ആർ. സുധേഷ് തുടങ്ങിയവർ പങ്കെടുത്തു.