കൊച്ചി: സുകൃതം ഭാഗവത യജ്ഞസമിതിയുടെ 12-ാമത് സപ്താഹാമൃതം 14 മുതൽ 21 വരെ സ്വാമി ഉദിത് ചൈതന്യയുടെ മുഖ്യകാ‌ർമ്മികത്വത്തിൽ

എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 5.30ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രസി‌ഡന്റ് ജസ്റ്റിസ് ആർ. ഭാസ്കരൻ അദ്ധ്യക്ഷനാകും. ഹൈബി ഈ‌ഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.