മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിലെ 28 സഹകരണ സംഘങ്ങളിൽ മികച്ച ക്ഷീരകർഷകയായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാർ ക്ഷീരോത്പാദക സഹകരണ സംഘം വൈസ് പ്രസിഡന്റ് കൂടിയായ ലൈസ ഇമ്മാനുവേൽ പറയിടത്തിലിനെ ഇന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിൾ സാബു ആദരിക്കും. രാവിലെ 10ന് കോട്ടപ്പുറം കവലയിലെ സംഘം ഓഫീസിൽ നടക്കുന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് പി.എസ്. സൈനുദീൻ അദ്ധ്യക്ഷനാകും. തുടർന്ന് സംഘത്തിന്റെ ലാഭവിഹിത വിതരണോദ്ഘാടനം ആവോലി പഞ്ചായത്ത് അംഗം അഷറഫ് മൈതീൻ നിർവഹിക്കും.