
വൈപ്പിൻ: വയോധികനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറായി കയർ ഫാക്ടറിക്ക് സമീപം മണപ്പാടൻ കൃഷ്ണൻകുട്ടിയുടെ മകൻ പങ്കജാക്ഷൻ (71) ആണ് മരണമടഞത്. അർബുദ രോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച ഉച്ചയോടെ ഇയാളെ വീട്ടിൽ നിന്ന് കാണാതായി. തുടർന്നുള്ള അന്വേഷണത്തിൽ ചെരുപ്പുകൾ പുഴക്കടവിൽ കണ്ടെത്തി. തുടർന്ന് നാട്ടുകാരുടെ തിരച്ചിലിൽ അർദ്ധരാത്രിയോടെ മൃതദേഹം കായലിന് നടുവിലെ ചീനവലയ്ക്കടുത്ത് കണ്ടെത്തി. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: പരേതയായ ബേബി. മക്കൾ: ബിബിഷ, അനീഷ്. മരുമക്കൾ: മധു, പ്രസീത.