muthalapram-sahakarana-ba
ഇലഞ്ഞി ബ്രാഞ്ചിനോട് ചേർന്ന് നിർമ്മിച്ച മുത്തലപുരം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം

ഇലഞ്ഞി: ഇലഞ്ഞി മുത്തലപുരം സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ബാങ്ക്പ്രസിഡന്റ് ജോണി അരീക്കാട്ടേൽ അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് മാത്യു ജോസഫ് മുട്ടത്തിൽ ആമുഖ പ്രസംഗം നടത്തും. ശതാബ്ദി പെൻഷൻ, ഡിവിഡന്റ് വിതരണം എന്നിവ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാലിയേറ്റീവ് കെയറിനുള്ള മെഡിക്കൽ ഉപകരണങ്ങൾ കൈമാറൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പ്രതിഭകളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആശാ സനൽ മികച്ച പ്രവർത്തനം നടത്തിയ ആശാ വർക്കർമാരെ ആദരിക്കുമെന്നും ബാങ്ക് ഭരണസമിതി അംഗങ്ങളായ ജോണി അരിക്കാട്ടേൽ, മാത്യു ജോസഫ്, എം.പി. ജോസഫ് , കെ.ജെ. മാത്യു, എ.ജെ. ജോസഫ്, പി.എം.ചാക്കപ്പൻ, എം.പി. ജോസഫ്, പി.കെ. ജോസ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 1920 ഏപ്രിൽ ഏഴിന് രജിസ്റ്റർ ചെയ്ത് 1920 ജൂൺ ആറിനാണ് സംഘം പ്രവർത്തനമാരംഭിച്ചത്. ബാങ്കിന്റെ ഇലഞ്ഞി ശാഖയോട് ചേർന്ന് 28 സെന്റ് സ്ഥലം വാങ്ങി പാർക്കിംഗ് സൗകര്യത്തോടെയാണ് പുതിയ ശതാബ്ദി മന്ദിരം നിർമ്മിച്ചിട്ടുള്ളത്.