കൊച്ചി: വൈദ്യുതിചാർജ് വർദ്ധനവിനെതിരെ കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ടൗൺ നോർത്ത്, പച്ചാളം യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പച്ചാളം യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് പി. സുരേഷ് ഗോപി, ജനറൽ സെക്രട്ടറി സി.വി. രാജു, വനിതാവിംഗ് നേതാക്കളായ സിന്ധു രമേഷ്, പ്രീമാ ബാബു, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, ടൗൺ നോർത്ത് യൂണിറ്റ് പ്രസിഡന്റ് ദീപു ജോസഫ്, ജനറൽ സെക്രട്ടറി ജംഷീർ വാഴയിൽ, ട്രഷറർ സൂരജ് പള്ളിക്കൻ തുടങ്ങിയവർ സംസാരിച്ചു.