y
ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

തൃപ്പൂണിത്തുറ: ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം 16ന് കൊടിയേറി 22ന് ആറാട്ടോടെ സമാപിക്കും. 15ന് രാത്രി 7ന് കൈകൊട്ടിക്കളി. 16ന് രാവിലെ 11.30ന് അന്നദാനം, 6.30ന് കലാസംഗമം, 8.12ന് കൊടിയേറ്റ്, തുടർന്ന് അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്. 17ന് വൈകിട്ട് 6.30ന് താലം ഘോഷയാത്ര, 6.45ന് കലാസംഗമം, ഉദയംപേരൂർ കാദംബരിയുടെ സംഗീതനിശ.

18 ന് രാവിലെ 8ന് സർപ്പത്തിന് നൂറുംപാലും, വൈകിട്ട് 5.30ന് ശ്രീബലി, 6.30ന് താലം ഘോഷയാത്ര, 6.45ന് കലാസംഗമം, 9ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ നാടകം. 19ന് രാവിലെ 8ന് ശ്രീഭൂതബലി, ശ്രീബലി, 6.30ന് താലം ഘോഷയാത്ര, 6.45ന് കലാസംഗമം, 8.30ന് കൊച്ചിൻ റിലാക്സിന്റെ ഭക്തിഗാനമേള. 20ന് രാവിലെ 8ന് ശ്രീഭൂതബലി, ശ്രീബലി, 6.45ന് കലാസംഗമം, 9ന് കാവടിഘോഷയാത്ര.

21ന് പള്ളിവേട്ട മഹോത്സവം. രാവിലെ 8ന് ശ്രീഭൂതബലി, ശ്രീബലി, പഞ്ചാരിമേളം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, പാണ്ടിമേളം, അയ്മ്പറ, 7ന് കലാസംഗമം, 9 ന് കാവടിഘോഷയാത്ര, 12.10ന് പള്ളിവേട്ട.

22ന് ആറാട്ട്. രാവിലെ 8.30ന് ശ്രീബലി, പഞ്ചാരിമേളം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, മേജർസെറ്റ് പഞ്ചവാദ്യം, മേജർസെറ്റ് പാണ്ടിമേളം, അയ്മ്പറ, 9ന് നൃത്തനൃത്യങ്ങൾ, 12.45ന് ആറാട്ടുബലി തുടർന്ന് ആറാട്ട് തുടർന്ന് തിരിച്ചെഴുന്നള്ളിപ്പ്, പാണ്ടിമേളം.