തൃപ്പൂണിത്തുറ: വൈദ്യുതിചാർജ് വർദ്ധനവിനെതിരെ ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ (കെ.വി.വി.ഇ.എസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജകമണ്ഡലം വൈസ് പ്രസിഡന്റും യുണിറ്റ് പ്രസിഡന്റുമായ പി.വി. സജീവ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സന്തോഷ് ജോസഫ് അദ്ധ്യക്ഷനായി. യൂണിറ്റ് ട്രഷറർ എൻ.ആർ. ഷാജി, സെക്രട്ടറി സി.വി. ബാബു, പാർത്ഥൻ കുമാരമംഗലം, യൂത്ത്‌വിംഗ് പ്രസിഡന്റ് ജീസ്‌മോൻ തോമസ് എന്നിവർ സംസാരിച്ചു.