
കൊച്ചി: മമ്മൂട്ടിച്ചിത്രമായ ഭ്രമയുഗത്തിലെ അനിമേഷൻ നിർവഹിച്ചതിന് അനിമേറ്റേഴ്സ് ഗിൽഡ് ഇന്ത്യ ഫെസ്റ്റ് 2024ൽ യൂനോയൻസ് സ്റ്റുഡിയോ മൂന്ന് പുരസ്കാരങ്ങൾ നേടി. മികച്ച ചലച്ചിത്ര ഡിസൈൻ, കലാസംവിധാനവും അനിമേറ്റഡ് പ്രൊഡക്ട് ഡിസൈനും, ഇന്നവേറ്റീവ് ടെക്നിക്കൽ കോൺട്രിബ്യൂഷൻ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം ലഭിച്ചത്. ടി.ഡി. രാമകൃഷ്ണന്റെ തിരക്കഥയിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്തതാണ് ഭ്രമയുഗം. ഒരു ദശാബ്ദമായി മലയാളത്തിലെ മുൻനിര അനിമേഷൻ സ്റ്റുഡോയോയാണ് യൂനോയൻസ്. സിനിമ, പരസ്യം, ഡിജിറ്റൽ മീഡിയ, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നോയൻസ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ യുണീക് ഐ.ഡി സ്ഥാപനമാണ്.